Republic Day 2023: സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അറിയാം…

നമ്മുെട രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും. ഒരേ ആശയത്തെ തന്നെ ഓര്‍മിപ്പിക്കുന്നതിനാണ് ഈ രണ്ട് ദിവസങ്ങളും ആചരിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ആളുകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രണ്ട് ദിവസങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി ചരിത്രപരമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഈ രണ്ട് ദിവസങ്ങളും സൂചിപ്പിക്കുന്നത് എന്തെന്ന് മനസിലാക്കാം. (What Is The Difference Between Republic Day And Independence Day?)
സ്വാതന്ത്ര്യദിനം
എല്ലാവര്‍ക്കും അറിയുന്നത് പോലെ ആഗസ്റ്റ് 14നും 15നും ഇടയ്ക്കുള്ള ഒരു അര്‍ധരാത്രിയിലാണ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നത്. നിരവധി ദേശസ്‌നേഹികള്‍ ജീവന്‍ ബലികഴിച്ചും മറ്റും പൊരുതി നേടിയതാണ് ഈ സ്വാതന്ത്ര്യം. രാജ്യത്തിന്റെ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗം ഓര്‍മിപ്പിക്കുന്നതിനും വര്‍ഷങ്ങള്‍ നീണ്ട സ്വാതന്ത്ര്യപ്പോരാട്ടത്തെ സ്മരിക്കുന്നതിനുമാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ പതാക ഉയരുന്നു.
Read Also: Republic Day 2023: ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?
റിപ്പബ്ലിക് ദിനം
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ആ സമയത്ത് ഇന്ത്യ റിപ്പബ്ലിക് ആയിരുന്നില്ല. ബ്രിട്ടന്റെ കോളനി എന്നതില്‍ നിന്ന് മാറി ഇന്ത്യ ഒരു സ്വതന്ത്ര്യരാഷ്ട്രമായി മാറിയെങ്കിലും രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിരുന്നില്ല. ജോര്‍ജ് ആറാമന്‍ രാജാവിനെ ആയിരുന്നു ഇന്ത്യയുടെ തലവനായി പ്രതിഷ്ഠിച്ചിരുന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യ പുതുതായി എഴുതപ്പെട്ട ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായി മാറിയത്. അക്കാലത്ത് സി രാജഗോപാലാചാരി ആയിരുന്നു ഗവര്‍ണര്‍ ജനറല്‍. പിന്നീട് ജനുവരി 26ന് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍ക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്തിന്റെ ശക്തിയും വീര്യവും പ്രദര്‍ശിപ്പിക്കുന്നതിനായി സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും ഉള്‍പ്പെടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകര്‍ഷണം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയും സംസ്‌കാരങ്ങളുടെ പ്രദര്‍ശനവും റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്നു.
Story Highlights: What Is The Difference Between Republic Day And Independence Day?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here