Advertisement

സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാം; അനുമതി ലഭിച്ച രാജ്യങ്ങള്‍ ഇവയാണ്

January 18, 2023
Google News 2 minutes Read

യുഎഇയില്‍ താമസിക്കുന്ന വിദേശികളില്‍ സ്വന്തം ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ 44 രാജ്യങ്ങള്‍ക്ക് അനുമതി. ഇന്ത്യയില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് പ്രയോജനം ചെയ്യില്ല. ദേശീയ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. നിബന്ധനകള്‍ പാലിച്ചായിരിക്കണം യുഎഇ ലൈസന്‍സ് ഉപയോഗിച്ച് മറ്റ് രാജ്യക്കാര്‍ക്ക് വാഹനമോടിക്കാനാകുക.

സ്വന്തം രാജ്യത്തെ, കാലാവധിയുള്ള ലൈസന്‍സ് ഉപയോഗിച്ച് 44 രാജ്യത്തെ പൗരന്മാര്‍ക്ക് യുഎഇയിലെ ലൈസന്‍സ് നേടാം. ഇതിനായി ലൈസന്‍സ് എടുക്കാനുള്ള പ്രായം തികഞ്ഞിരിക്കുകയും ലൈസന്‍സിന് വേണ്ടിയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. യുഎഇയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വാഗതം ചെയ്യുന്നതിനാണ് പരിഷ്‌കാരമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍, നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ജിയം, ചൈന, എസ്‌തോണിയ, നോര്‍വെ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് യുഎഇ ലൈസന്‍സിന് അര്‍ഹമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Read Also: വിവാഹ മോചന ശേഷം മക്കളുടെ സ്‌കൂള്‍ ഫീസ് കൊടുത്തില്ല; മുന്‍ ഭര്‍ത്താവിനെതിരെ കേസുമായി യുവതി

ലൈസന്‍സ് സാധുതയുള്ളതാകണം, യുഎഇയില്‍ താമസിക്കാനല്ലാതെ മറ്റ് ആവശ്യത്തിന് വേണ്ടി വന്നതായിരിക്കണം എന്നീ വ്യവസ്ഥകളാണ് വിദേശ ലൈസന്‍സ് അംഗീകാരത്തോടെ യുഎഇയില്‍ വാഹനമോടിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്.

Story Highlights: 44 nationalities can drive in UAE with their own country’s license

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here