Advertisement

വിവാഹ മോചന ശേഷം മക്കളുടെ സ്‌കൂള്‍ ഫീസ് കൊടുത്തില്ല; മുന്‍ ഭര്‍ത്താവിനെതിരെ കേസുമായി യുവതി

January 18, 2023
Google News 2 minutes Read
Man ordered to pay ex wife money after refusing to settle kids' school fees

വിവാഹമോചനം നടന്നെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. അബുദാബിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ 104,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു.

കേസനുസരിച്ച് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി മക്കളോടൊപ്പം ജീവിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതും അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കേണ്ടതും മുന്‍ ഭര്‍ത്താവാണ്. ഫീസ് നല്‍കാതെ കുട്ടികള്‍ക്ക് ക്ലാസിലിരിക്കാനാകില്ല എന്നായതോടെ സ്ത്രീ തന്നെ സ്വയം പണമടച്ചു.

Read Also: പ്രവാസികളുടെ ജീവിത ചെലവ് കൂടും; കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

സ്‌കൂളില്‍ പണം അടച്ച രസീതുമായി കോടതിയെ സമീപിച്ച യുവതി, ഭര്‍ത്താവില്‍ നിന്ന് പണം ഈടാക്കി നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് പിതാവിനെ ഓര്‍മിപ്പിച്ച ശേഷമായിരുന്നു പണം നല്‍കാനുള്ള കോടതി വിധി. അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കോടതിയുടേതാണ് ഉത്തരവ്. യുവതിക്ക് കേസ് നടത്താന്‍ ചിലവായ പണവും മുന്‍ ഭര്‍ത്താവ് നല്‍കണം.

Story Highlights: Man ordered to pay ex wife money after refusing to settle kids’ school fees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here