Advertisement

അടൂര്‍ ഇതിഹാസതുല്യൻ, മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍; പ്രശംസിച്ച് മുഖ്യമന്ത്രി

January 18, 2023
Google News 1 minute Read

അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുത്തയാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഇതിഹാസതുല്യനാണ്. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂർ . ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങിലാണ് അടൂരിനെ മുഖ്യമന്ത്രി പുകഴത്തിയത്.

അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അടൂര്‍. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ.

Read Also: ബിജെപി ജനാധിപത്യത്തിന് ഭീഷണി, കേന്ദ്രം കൊളീജിയത്തിൽ കടന്നുകയറുന്നു; പ്രതിപക്ഷ ഐക്യം ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

Story Highlights: CM Pinarayi Vijayan praises Adoor Gopalakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here