‘ഇതിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുന്നു, ആര് ചെര്‍മാനായാലും കുഴപ്പമില്ല’; എം വി ഗോവിന്ദന് ജോസ് കെ മാണിയുടെ കത്ത്

പാലാ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ജോസ് കെ മാണിയുടെ കത്ത്. ആര് ചെയര്‍മാനായാലും തനിക്ക് കുഴപ്പമില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കാതെ പാലായിലെ വിഷയം പരിഹരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ചേരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ( jose k mani letter to m v govindan)
സിഐടിയു ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് നിലവില്‍ കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍ ബാംഗ്ലൂരില്‍ ആണ്. പാലാ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാംഗ്ലൂരില്‍ യോഗം ചേര്‍ന്ന് ഇന്ന് തന്നെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനം ഏരിയ കമ്മിറ്റിയെ അറിയിക്കും. നാളെ രാവിലെ എട്ടുമണിക്ക് പാലായില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും തീരുമാനം അറിയിക്കുക.
കേരള കോണ്‍ഗ്രസ് വിലപേശല്‍ നടത്തുകയാണെന്നാണ് സിപിഐയും സിപിഐഎം പാലാ ഏരിയ കമ്മിറ്റിയും ആരോപിക്കുന്നത്. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കാന്‍ ജോസ് കെ മാണി സമ്മര്‍ദം ചെലുത്തിയെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നത്. വിശയം പരിഹരിക്കുന്നതില്‍ സിപിഐഎം വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സിപിഐഎം സ്ഥാനാര്‍ഥി ആരാണെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പരസ്യമായി ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും പ്രതികരിക്കുന്നത്.
Story Highlights: jose k mani letter to m v govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here