ജനവാസ മേഖലയില്‍ വീണ്ടും ‘പി ടി സെവന്‍’ ; സംരക്ഷണഭിത്തി തകര്‍ത്തു

പാലക്കാട് ധോണിയിൽ പി ടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 1230 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. പി ടി 7 കാട്ടാനയെ പിടികൂടാനുള്ള ദൗത്യസംഘം ഇന്ന് ധോണിയിലെത്തും. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ ഒറ്റയാൻ മൂന്ന് മണിക്കൂർ നേരം കഴിഞ്ഞാണ് പിൻവാങ്ങിയത്.(pt7 Elephant in palakkad dhoni)
വനാതിർത്തിയായ വരക്കുളത്ത് വനം വകുപ്പ് ആനയെ തുരത്താൻ നിൽക്കുന്നതിനിടെ മേലെ ധോണിയിലെ മറ്റൊരു വഴിയിലൂടെ കൊമ്പൻ നാട്ടിലേക്കിറങ്ങി. വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ത്തു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അരിമണി ഭാഗത്തേക്ക് പിടി സെവൻ നീങ്ങിയെന്നാണ് വനം വകുപ്പ് നിഗമനം.ആർആർടിയും നാട്ടുകാരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കാട്ടിലേക്ക് കയറ്റി. പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയുമാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. രാത്രി പി ടി 7 ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.
Story Highlights: pt7 Elephant in palakkad dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here