Advertisement

മന്ത്രി വി. അബ്ദുറഹ്മാന് പുതിയ പ്രൈവറ്റ് സെക്രട്ടറി

January 19, 2023
Google News 2 minutes Read

മന്ത്രി വി. അബ്ദുറഹ്മാന് പുതിയ പ്രൈവറ്റ് സെക്രട്ടറി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം സി സത്യപാലനെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ മുൻ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കൽ തിരിച്ചുപോയിരുന്നു. ഈ ഒഴിവിലാണ് പുതിയ നിയമനം. ( c Sathyapalan appointed as V Abdurahiman’s private secretary ).

പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ഈയിടെ ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും യുഡിഎഫും രം​ഗത്തെത്തിയിരുന്നു. മന്ത്രിയുടെ വിമര്‍ശനം അസംബന്ധവും ധാര്‍ഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുമ്പോഴാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകര്‍ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.

കാര്യവട്ടത്ത് കളി കാണാൻ ആള് കുറഞ്ഞതോടെ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹ്മാൻ രം​ഗത്തെത്തിയിരുന്നു. യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ഗാലറിയിൽ കാണികൾ കുറഞ്ഞതിന്റെ പ്രധാന കാരണം സംഘാടകരുടെ പിടിപ്പുകേടാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. സംഘാടകർ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് സർക്കാരിന്റെ ചുമതല. ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. ഏകദിന മത്സരത്തിന് ഉയർന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. നിരക്ക് വർധന ശ്രദ്ധയിൽപ്പെട്ട ഉടൻ അത് കുറയ്ക്കാൻ അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവർ കളി കാണേണ്ട എന്നാവും അസോസിയേഷൻ ഭാരവാഹികളുടെ നിലപാടെന്നാണ് സൂചിപ്പിച്ചത്. പാവപ്പെട്ടവർ കളി കാണേണ്ടെന്ന് മന്ത്രി പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Story Highlights: c Sathyapalan appointed as V Abdurahiman’s private secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here