Advertisement

‘സിപിഐഎം ഹിന്ദു പാര്‍ട്ടി, കോണ്‍ഗ്രസ് ക്രിസ്ത്യന്‍, മുസ്ലീം പാര്‍ട്ടി’; കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ടെന്ന് പ്രകാശ് ജാവദേക്കര്‍

January 19, 2023
Google News 3 minutes Read

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 36 ശതമാനം ആളുകളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിപിഐഎം ഹിന്ദു പാര്‍ട്ടിയും യുഡിഎഫ് ക്രിസ്ത്യന്‍, മുസ്ലിം പാര്‍ട്ടിയുമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറയുന്നത്. ബിജെപിക്ക് കേരളത്തില്‍ തീര്‍ച്ചയായും ഇടമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (prakash javadekar says BJP will make progress in Lok Sabha elections in Kerala)

2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി ആക്ഷന്‍ പ്ലാന്‍ തയാറായിക്കഴിഞ്ഞെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങുകയാണ്. ഓരോ വീടുകളിലും ബിജെപി പ്രവര്‍ത്തകര്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കും. നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയും പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അപ്രതീക്ഷിത പടിയിറക്കം; ന്യുസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

സിപിഐഎമ്മും കോണ്‍ഗ്രസും രണ്ടല്ല ഒന്നാണെന്നും ഇരു പാര്‍ട്ടികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ പറയുന്നു. തൃപുരയിലെ സഹകരണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ എല്ലായിടത്തും അവര്‍ ഒരുമിച്ചു. ഈ സഹകരണം കേരളത്തില്‍ ബിജെപി പ്രചരണ വിഷയം ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭരണം തീര്‍ത്തും പരാജയമാണെന്നും അഴിമതിയുടെയും കള്ളക്കടത്തിന്റെയും സര്‍ക്കാരായി ഇടതുപക്ഷ സര്‍ക്കാര്‍ മാറിയെന്നും പ്രകാശ് ജാവദേക്കര്‍ വിമര്‍ശിച്ചു. കമ്മ്യൂണിസം കുടുംബവാഴ്ചയ്‌ക്കെതിരെയാണെന്ന് പറഞ്ഞാലും കേരളത്തില്‍ നടക്കുന്നത് കുടുംബ വാഴ്ചയാണ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മന്ത്രിയാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: prakash javadekar says BJP will make progress in Lok Sabha elections in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here