‘അച്ഛന് പിന്നാലെ മകനും’ രാഹുൽ ദ്രാവിഡിന്റെ മകൻ അന്‍വയ് അണ്ടര്‍ 14 കര്‍ണാടക ടീമിനെ നയിക്കും

ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ രണ്ടാമത്തെ മകൻ അൻവയ് ദ്രാവിഡിനെ കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരിഞ്ഞെടുത്തു. കർണാടകയ്ക്ക് വേണ്ടി ജൂനിയർ ക്രിക്കറ്റ് കളിക്കുന്ന അൻവയ് അടുത്തിടെ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവച്ചത്. തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനത്തിലേക്ക് എത്തിയത്.(rahul dravids son anvay captain of karnataka u14 cricket team)
അന്‍വയ് തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറും. അണ്ടര്‍ 14 ദക്ഷിണ മേഖല ടൂര്‍ണമെന്റിലാണ് അന്‍വയ് കര്‍ണാടകയെ നയിക്കുക. ജനുവരി 23 മുതല്‍ ഫെബ്രുവരി 11 വരെ കേരളത്തിലാണ് മത്സരം നടക്കുന്നത്. അന്‍വയുടെ മൂത്ത സഹോദരന്‍ സമിത് ദ്രാവിഡും ക്രിക്കറ്ററാണ്. അണ്ടര്‍ 14 തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സമിത്തിന് കഴിഞ്ഞിരുന്നു, 2019-20 സീസണില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ സമിത് നേടി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അതേസമയം, രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Story Highlights: rahul dravids son anvay captain of karnataka u14 cricket team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here