റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണം; സമരം ചെയ്യുന്ന കായിക താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കായികമന്ത്രാലയം. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ ചര്‍ച്ചയ്ക്കായി പുറപ്പെട്ടു. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ കായിക താരങ്ങള്‍ സമരം നടത്തുന്നത്.
റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനാണ് ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
ബ്രിജ് ഭൂഷണെ റെസ്ലിംഗ് ഫെഡറേഷനില്‍ നിന്ന് മാറ്റണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി.
സമരം കൂടുതല്‍ ശക്തമാക്കാനാണ് രാജ്യത്തെ മുന്‍നിരഗുസ്തി താരങ്ങളുടെ തീരുമാനം. ഇതിനിടെയാണ് കായിക മന്ത്രാലയം താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ജൂനിയര്‍ സബ്ജൂനിയര്‍ തലത്തിലെ ഗുസ്തി താരങ്ങളും ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് എത്തിയിരുന്നു. ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍നടപടികളുമായി താരങ്ങള്‍ മുന്നോട്ടുപോകും.
Read Also: ബുർഖയണിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തർപ്രദേശ് കോളജ്
അതേസമയം ആരോപണങ്ങള്‍ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിയണം,സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഒളിമ്പിക്‌സ് മെഡല്‍ നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഗുസ്തി താരങ്ങള്‍ക്കെതിരെ ബ്രിജ് ഭൂഷന്‍ രംഗത്തെത്തി.
Story Highlights: sports players invited for discussion in sexual allegation against WFI president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here