കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആദ്യമായി വിമാനത്തിൽ കയറുന്ന 83 വയസുകാരി; വീഡിയോ

എന്തുവിലകൊടുത്തും കൊച്ചുമകളുടെ വിവാഹത്തിന് പങ്കെടുക്കണം. അതിനായി ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുകയാണ് 83 വയസുള്ള ഒരു മുത്തശ്ശി. തന്റെ കൊച്ചുമകളുടെ വിവാഹ വേദിയിലേക്ക് പറക്കാനാണ് ഈ മുത്തശ്ശി ആദ്യമായി വിമാനത്തിൽ കയറിയത്. ‘ബഡി മമ്മി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ഈ മുത്തശ്ശിയുടെ വിഡിയോ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. 6 മില്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
ഇപ്പോൾ വൈറലായ വീഡിയോയിൽ, മുത്തശ്ശി വീടുവിട്ട് എയർപോർട്ടിലേക്ക് പോകുന്നത് കാണാം. പിന്നെ, അവർ കുടുംബത്തോടൊപ്പം വിമാനത്തിൽ കയറുന്നതും വിമാനത്തിനുള്ളിൽ ഇരിക്കുന്നതും അതിനുശേഷം ഒരു പുഞ്ചിരി സമ്മാനിക്കുന്നതും ഏറെ ഹൃദ്യമായ ദൃശ്യങ്ങളാണ്.
“ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമാണ് ഈ ചിരിയെന്നും കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു എന്നും ആളുകൾ കമന്റുകൾ നൽകി.ഇത്തരം വിഡിയോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
Story Highlights: 83-year-old woman boards flight for the first time to attend her granddaughter’s wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here