ബിഹാറിൽ മൊബൈൽ ടവർ മോഷണം പോയി

ബിഹാറിൽ മൊബൈൽ ടവർ മോഷണം പോയി. പാട്‌നയിലെ സബ്‌സി ബാഗിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ( mobile tower stolen in bihar )
2006 ലാണ് പ്രദേശത്ത് എയർസെൽ കമ്പനി മൊബൈൽ ടവർ സ്ഥാപിച്ചത്. തുടർന്ന് ജിടിഎൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് ടവർ വിൽക്കുകയായിരുന്നു. അടുത്തിടെ നടത്തിയ ഇൻസ്‌പെക്ഷനിലാണ് ടവർ മോഷണം പോയ വിവരം കമ്പനി അറിയുന്നത്. ഓഗസ്റ്റ് 31, 2022 ൽ നടത്തിയ ഇൻസ്‌പെക്ഷനിൽ ടവർ അവിടെ ഉണ്ടായിരുന്നതായാണ് കമ്പനി നൽകുന്ന സ്ഥിരീകരണം.
സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് കമ്പനി അധികൃതർ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. ജിടിഎൽ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ ട്രക്കിലാണ് ടവർ കൊണ്ടുപോയതെന്ന് പ്രദേശവാസികൾ അറിയിച്ചു. ടവറിന് സാങ്കേതിക തകരാറുണ്ടെന്നും മാറ്റി സ്ഥാപിക്കുമെന്നുമാണ് മോഷ്ടാക്കൾ നാട്ടുകാരെ പറഞ്ഞ് പറ്റിച്ചത്
ജിടിഎൽ കമ്പനി പിർബാഹോർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: mobile tower stolen in bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here