മോതിരവുമായെത്തി നായ്ക്കുട്ടി; ആഘോഷമായി അനന്ത് അംബാനി–രാധിക വിവാഹ നിശ്ചയം

വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി ആനന്ദ് അംബാനിയും വധു രാധിക മെര്‍ച്ചന്റും. അംബാനി കുടുംബത്തിന്റെ മുംബൈയിലെ ‘അന്റീലിയ’ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു.
ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമാണ് മോതിര കൈമാറ്റം നടന്നത്. ഗുജറാത്തി ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ തലമുറകളായി പിന്തുടരുന്ന ചടങ്ങുകള്‍ നടന്നു. കുടുംബ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളുമുണ്ടായിരുന്നു. വധുവിന്റെ വീട്ടുകാര്‍ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലെത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയുമാണ് ഈ വസ്ത്രം ഒരുക്കിയത്. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആനന്ദ് എത്തിയത്.
ചടങ്ങില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് അംബാനി കുടുംബത്തിന്റെ സര്‍പ്രൈസ് നൃത്തമായിരുന്നു. നിത അംബാനി, മുകേഷ് അംബാനി, മൂത്ത മകന്‍ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മെഹ്ത, മകള്‍ ഇഷാ അംബാനി, ഭര്‍ത്താവ് ആനന്ദ് പിറാമല്‍ എന്നിവരെല്ലാം നൃത്തം ചെയ്തു.
അതിഥികളെ ഞെട്ടിച്ച് മോതിരവുമായെത്തിയത് നായ്ക്കുട്ടിയാണ്. കഴുത്തില്‍ ഘടിപ്പിച്ച കടുംചുവപ്പ് റിബ്ബണില്‍ കെട്ടിയ മോതിരവുമായി വളര്‍ത്തുനായ ആനന്ദിനും രാധികയ്ക്കും അരികിലെത്തി. നായയുടെ കഴുത്തില്‍ നിന്ന് മോതിരം ഊരിയെടുത്ത് ആനന്ദ് രാധികയെ അണിയിക്കുകയും ചെയ്തു. കൈയടികോളെടായണ് അതിഥികള്‍ ഈ നിമിഷം വരവേറ്റത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. അത്യാഡംബരവും സർപ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്ടാതിഥികൾക്കായി ഒരുക്കിയത്.

Read Also: ‘വിവാഹം കഴിക്കാൻ കെ.എൽ രാഹുലിന് സമയമില്ല’; മകളുടെ വിവാഹത്തെ കുറിച്ച് സുനിൽ ഷെട്ടി

#WATCH | The Ambani family dances at the ring ceremony of Anant Ambani and Radhika Merchant
— ANI (@ANI) January 20, 2023
The engagement ceremony was held at Mukesh Ambani's Mumbai residence 'Antilla' yesterday pic.twitter.com/mmNsI9fzkc
Ring Ceremony ! #AnantRadhikaEngagement #MukeshAmbani #NitaAmbani #AnantAmbani #RadhikaMerchant pic.twitter.com/ujwGnAzYAb
— Pankaj Upadhyay (@pankaju17) January 20, 2023
രാജസ്ഥാനില്‍ നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. നേരത്തെ രാധികയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അന്ന് പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്.
Story Highlights: Radhika Merchant Anant Ambani Engagement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here