Advertisement

ബിസിനസ് പോര്‍ട്ടല്‍ കാര്യക്ഷമമാക്കാൻ സൗദി അറേബ്യ

January 20, 2023
3 minutes Read
Business Portal

വ്യവസായിക, വാണിജ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സൗദി ബിസിനസ് പോര്‍ട്ടല്‍ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റിലെ കമ്പനി സേവനങ്ങള്‍ പുതിയ പോര്‍ട്ടലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. Saudi Arabia set to change business portal more effective

ബിസിനസ് പോര്‍ട്ടല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ചില സേവനങ്ങള്‍ ഏതാനും ദിവസങ്ങള്‍ ലഭ്യമാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിലേക്കുളള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഫീസുകള്‍ അടക്കുന്നതിനുളള സംവിധാനവും തല്‍ക്കാലം പ്രവര്‍ത്തിക്കില്ല. സംരംഭകര്‍ ജാഗ്രത പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

Read Also:യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ചു

കമ്പനി രജിസ്‌ട്രേഷനും ഷയര്‍ ഹോള്‍ഡര്‍ കരാര്‍ തയ്യാറാക്കലും ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗദി ബിസിനസ് പോര്‍ട്ടലിലേക്ക് മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്.

രാജ്യത്തെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ആഭ്യന്തരം, വിദേശകാര്യം, തൊഴില്‍ തുടങ്ങിയ മന്ത്രാലയങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അനുഭവപ്പെടുന്ന തടസ്സം താല്‍ക്കാലികമാണ്. ഇത് ഉടന്‍ പൂര്‍വസ്ഥിതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: Saudi Arabia set to change business portal more effective

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top