ദുബായില്‍ പാം ജുമൈറയിലെ ഈ ഹോട്ടലില്‍ താമസിക്കാം, വെറും 5 ദിര്‍ഹത്തിന്!

ദുബായില്‍ ഒരു ആഡംബര ഹോട്ടലില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഭക്ഷണവും മറ്റ് സൗകര്യങ്ങളുമടക്കം ചിലവ് വളരെ കുറഞ്ഞതാണെങ്കിലോ? ദുബായിലെ പാം ജുമൈറ ദ്വീപുകളിലെ ഒരു ഹോട്ടലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്.(aloft palm dubai hotel special offer 5 dh for a night)
പാം ജുമൈറ ദ്വീപിലെ അലോഫ്റ്റ് എന്ന ഈ ഹോട്ടലിന് ഒരു രാത്രിയില്‍ 5 ദിര്‍ഹം മാത്രം കൊടുത്താല്‍ മതി! പക്ഷേ ഈ ഭാഗ്യം ഒരു ദിവസത്തേക്ക് മാത്രമാണുള്ളത്. ഈ മാസം അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് അലോഫ്റ്റ് റെസ്റ്റോറന്റ് ഈ കിഴിവ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വമ്പിച്ച കിഴിവുകളും ഓഫര്‍ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച മുതലാണ് ഹോട്ടലിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. അഞ്ച് ദിര്‍ഹമാണ് ഒരു രാത്രിയിലേക്കുള്ള നിരക്ക്. ജനുവരി 21നും 31നും ഇടയിലുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഈ സുവര്‍ണാവസരം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് അലോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പരിശോധിക്കാം. ഓഫര്‍ 31 വരെയേ ഉള്ളൂ എന്നതിനാല്‍ നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാകും ഉത്തമം. 200 മുറികളുള്ള അലോഫ്റ്റില്‍ പക്ഷേ ഇഷ്ടമുള്ള മുറി ഈ ഓഫറില്‍ കിട്ടില്ല. വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാണ്.

വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ നേരത്തേക്കാണ് അലോഫ്റ്റ് പാം ജുമൈറ ഈ ഓഫര്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമയായി ചില ഭക്ഷണ ഔട്ട്ലെറ്റുകളില്‍ 50 ശതമാനം കിഴിവും പ്രഖ്യാപിച്ചു. മനോഹരമായ ആഡംബര മുറികള്‍, കിടക്കകള്‍, വാക്ക്-ഇന്‍ ഷവറുകള്‍, അറബിക്കടലിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി സവിശേഷതകളാണ് അലോഫ്റ്റിനുള്ളത്.
Story Highlights: aloft palm dubai hotel special offer 5 dh for a night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here