Advertisement

പഴകിയ ചിക്കൻ പിടികൂടിയ സംഭവം, പല ഹോട്ടലുകളും ഒഴിവാക്കിയാണ്‌ ലിസ്റ്റ് പുറത്ത് വിട്ടത്; ​ഗുരുതര ആരോപണവുമായി പ്രതിപക്ഷം

January 21, 2023
Google News 1 minute Read
catching stale chicken many hotels were exclude opposition

സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്ത പഴകിയ മാംസം കണ്ടെത്തിയ വിഷയം സർക്കാർ അജണ്ടയ്ക്ക് എടുത്തില്ലന്ന് പ്രതിപക്ഷ കൗൺസിലിന്റെ ആരോപണം. പല ഹോട്ടലുകളും ഒഴിവാക്കിയാണ്‌ ലിസ്റ്റ് പുറത്ത് വിട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തി വൈരാഗ്യം തീർക്കാൻ ആവരുത് ഹോട്ടൽ പരിശോധന. സെക്രട്ടറി പുറത്തു വിട്ടതും തെറ്റായ ലിസ്റ്റാണ്. പഴകിയ ഇറച്ചി പിടികൂടിയതിന്റെ രേഖകൾ പുറത്ത് വിടണമെന്നും മുൻപ് പുറത്ത് വിട്ട രേഖകൾ അപൂർണ്ണമാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

പഴകിയ ചിക്കൻ വാങ്ങിയ ഹോട്ടലുകളുടെ പേര് പുറത്തുവിട്ട വിഷയത്തിൽ കളമശേരി നഗരസഭയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ ഇന്നലെ അറിയിച്ചു. നഗരസഭ കൃത്യവിലോപം ആണ് കാണിച്ചത്. ഹൈക്കോടതിയിൽ ​ഹർജി നൽകാനാണ് തീരുമാനം. ഹോട്ടലുകളുടെ പേര് പുറത്ത് വിട്ട നഗരസഭയുടെ നടപടി ഗൂഢലക്ഷ്യം മുന്നിൽക്കണ്ടാണ്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

നഗരസഭയ്ക്ക് എതിരെ ആരോപണം വരുമ്പോഴാണ് അവർ പരിശോധന നടത്തുന്നത്. പല ഹോട്ടലുകളും 2021 ൽ ആണ് മാംസം വാങ്ങിയത്. വീഴ്ച കണ്ടെത്തിയാൽ നഗരസഭക്ക് നടപടി എടുക്കാമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ വ്യക്തമാക്കി. കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ പുറത്തുവന്നിരുന്നു.

ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ പിടികൂടിയത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. പല ഹോട്ടലുകളും ഒഴിവാക്കിയാണ്‌ ലിസ്റ്റ് പുറത്ത് വിട്ടതെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആരോപിക്കുന്നത്.

Story Highlights: catching stale chicken many hotels were excluded ;opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here