കുറഞ്ഞ കാലയളവില്‍ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം

സമ്പാദ്യം എന്നത് ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഘടകമാണ്. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്നൊരു ചൊല്ലുണ്ട്. ഓരോ മാസവും കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ചെറിയൊരു തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്ന ധാരാളം ആളുകളുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപം പോലുള്ള സംവിധാനങ്ങളെ നിക്ഷേപങ്ങള്‍ക്കായി വിശ്വസ്തയോടെ സമീപിക്കാം. കുറഞ്ഞ കാലയളവില്‍ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീം ആണ് കിസാന്‍ വികാസ് പത്ര.kisan vikas patra post office scheme
എന്താണ് കിസാന്‍ വികാസ് പത്ര
1988ല്‍ ഇന്ത്യന്‍ പോസ്റ്റ് ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ജനങ്ങളില്‍ ദീര്‍ഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക എന്നതാണ് കിസാന്‍ വികാസ് പത്രയുടെ പ്രാഥമിക ലക്ഷ്യം. 124 മാസമാണ് (10 വര്‍ഷവും 4 മാസവും) ആണ് നിലവില്‍ സ്‌കീമിന്റെ കാലാവധി.
നിക്ഷേപം എങ്ങനെ?
കിസാന്‍ വികാസ് പത്രയില്‍ കുറഞ്ഞ നിക്ഷേപത്തുക ആയിരം രൂപയാണ്. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. ഇന്ന് പദ്ധതിയില്‍ ചേര്‍ന്ന് 1000മോ പതിനായിരമോ നിക്ഷേപിച്ചാല്‍ 124ാം മാസം ഇരട്ടി തുക കയ്യിലെത്തും. കര്‍ഷകര്‍ക്ക് ദീര്‍ഘകാല സമ്പാദ്യ പദ്ധതി എന്ന നിലയില്‍ കൊണ്ടുവന്നതിനാലാണ് കിസാന്‍ വികാസ് പത്ര എന്ന പേര് പദ്ധതിക്ക് ലഭിച്ചത്. ഇന്ന് പദ്ധതിയുടെ ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാണ്.
വിവിധ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാനുള്ള യോഗ്യതകള്‍:
അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം
അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി പ്രായപൂര്‍ത്തിയായ ആള്‍ക്ക് നിക്ഷേപം നടത്താം.
പ്രവാസി ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല
5000, 10,000, 50,000 എന്നിങ്ങനെയാണ് നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. നിങ്ങളുടെ പ്രദേശത്തെ ഹെഡ് പോസ്‌റ്റോഫീസില്‍ മാത്രമേ 50,000ത്തിന്റെ സ്‌കീം ലഭിക്കൂ.
18 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് കിസാന്‍ വികാസ് പത്ര വാങ്ങാം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് മുതിര്‍ന്ന ഒരാളുമായി ചേര്‍ന്ന് സംയുക്തമായി സ്‌കീമില്‍ ചേരാം. ഇതിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ജനനത്തീയതിയും മാതാപിതാക്കളുടെ പേരും നല്‍കണം. പദ്ധതിയില്‍ പലിശ നിരക്ക് കൂട്ടിയാല്‍ കാലാവധി അവസാനിക്കുമ്പോള്‍ നിക്ഷേപത്തില്‍ അവയുടെ ആനുകൂല്യം പ്രകടമാകും.
Read Also: പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രം; വിശദാംശങ്ങള്‍ അറിയാം…
ഈ കെവിപി സര്‍ട്ടിഫിക്കറ്റ് ഈടായി അല്ലെങ്കില്‍ സെക്യൂരിറ്റി ആയി ലോണുകള്‍ ലഭിക്കാന്‍ ഉപയോഗിക്കാം. അത്തരം വായ്പകള്‍ക്ക് പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും. റിസ്‌ക് കുറഞ്ഞ സേവിംഗ്‌സ് ആണെന്നതാണ് കിസാന്‍ വികാസ് പത്രയുടെ മേന്മ.
കള്ളപ്പണം വെളുപ്പിക്കല്‍ തടയാനെന്ന രീതിയില്‍ 2014 മുതല്‍ 2000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സാലറി സ്ലിപ്പുകള്‍, ഐടിആര്‍ രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കണം.
Story Highlights: kisan vikas patra post office scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here