പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രം; വിശദാംശങ്ങള്‍ അറിയാം…

ആദായ നികുതി ഇളവില്ലാത്ത ഭൂരിഭാഗം പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി 1 മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്കുകളും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ സ്‌കീമായ സുകന്യ സമൃദ്ധിയുടേയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. (Govt hikes interest rates on post office deposits)
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉള്‍പ്പെടെയാണ് വര്‍ധിപ്പിക്കുക. പലിശ നിരക്കുകള്‍ 7.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി വര്‍ധിക്കും. 1 മുതല്‍ 5 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്‌കീമുകളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ ഉയരും. പ്രതിമാസ വരുമാന പദ്ധതി പലിശ നിരക്കുകള്‍ 6.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയരും.
കിസാന്‍ വികാസ് പത്ര( കെവിപി) പലിശ നിരക്ക് 7.2 ശതമാനമാകും. നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ്‌സി) പലിശ നിരക്ക് ഏഴ് ശതമാനവുമാകുമെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: Govt hikes interest rates on post office deposits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here