Advertisement

ഭീകരത പടർത്താൻ പിഎഫ്ഐ ‘കില്ലർ സ്ക്വാഡുകൾ’ രൂപീകരിച്ചു: എൻഐഎ

January 21, 2023
Google News 2 minutes Read
PFI formed 'Killer Squads' to spread terror: NIA

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അജണ്ടയോടെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ‘കില്ലർ സ്ക്വാഡുകൾ’ എന്ന പേരിൽ രഹസ്യ സംഘങ്ങൾ രൂപീകരിച്ചതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. കർണാടകയിലെ ബിജെപിയുടെ യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വെളിപ്പെടുത്തൽ.

ബി.ജെ.പി നേതാവ് പ്രവീൺ നെട്ടരുവിനെ കൊലപ്പെടുത്തിയത് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്കിടയിൽ ഭീതി പരത്താനാണ് എന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. സമൂഹത്തിൽ ഭീകരതയും വർഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനും 2047 ഓടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുമുള്ള അജണ്ടയുടെ ഭാഗമായി പിഎഫ്‌ഐ കൊലപാതകങ്ങൾ നടത്താൻ ‘സർവീസ് ടീമുകൾ’ അല്ലെങ്കിൽ ‘കില്ലർ സ്‌ക്വാഡുകൾ’ എന്നിവയ്ക്ക് രൂപം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഒരു പ്രത്യേക സമുദായത്തിൽ പെട്ട ‘ശത്രുക്കളെ’ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും കൊല്ലാനും കില്ലർ സ്ക്വാഡുകൾക്ക് ആയുധവും പരിശീലനവും നൽകിയിട്ടുണ്ട്. മുതിർന്ന പിഎഫ്ഐ നേതാക്കളുടെ നിർദേശപ്രകാരമാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂർ സിറ്റിയിലും ബെല്ലാരി വില്ലേജിലെ സുള്ള്യ ടൗണിലും പിഎഫ്‌ഐ നേതാക്കളുടെ യോഗങ്ങൾ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ജില്ലാ സർവീസ് ടീം തലവൻ മുസ്തഫ പീച്ചർ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ കണ്ടെത്തി കൊല്ലാൻ തന്റെ ടീമിന് നിർദ്ദേശം നൽകി.

തിരിച്ചറിഞ്ഞ നാല് പേരിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടരുവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രവീൺ നെട്ടാറിന്റെ കൊലപാതകവും ഇതേ ഗൂഢാലോചനയുടെ ഭാഗമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എൻഐഎയുടെ ഈ കുറ്റപത്രത്തിൽ 20 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: PFI formed ‘Killer Squads’ to spread terror: NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here