Advertisement

പൊൻമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്

January 22, 2023
Google News 2 minutes Read

പൊൻമുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. പൊൻമുടി 12-ാം വളവിലാണ് സംഭവം. ബ്രേക്ക് കിട്ടാത്തതിനെതുടർന്ന് സിഫ്റ്റ് കാർ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് തലയ്ക്ക് പരുക്കുണ്ട്. (car overturns at ponmudi three hospitalized)

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും രണ്ട് കാറിൽ വിനോദസഞ്ചാരത്തിന് വന്നവരാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.വൈകുന്നേരം 5. 15 നാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. കരമന സ്വദേശികളായ മൂന്നു പേർക്കാണ് പരുക്കേറ്റത്. പൊൻമുടി പൊലീസും വിതുര ഫയർ ഫോഴ്സും വിനോദസഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ന് അവധിയായതിനാൽ പൊന്മുടിയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.

Story Highlights: car overturns at ponmudi three hospitalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here