Advertisement

പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്‌നങ്ങളും മാറും: ഗുജറാത്ത് കോടതി

January 22, 2023
Google News 3 minutes Read

‘പശു കശാപ്പ്’ നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. 22 കാരനായ മുഹമ്മദ് അമീനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.(earths problems will be solved if cow slaughter stopped-gujarat court)

മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കണം. പ്രപഞ്ചത്തിന്റെ നിലനില്‍പിന് പശുക്കള്‍ പ്രധാനമാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പിന് ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും, പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പതിനാറോളം പശുക്കളെ ക്രൂരമായ അവസ്ഥയില്‍ കടത്തിയതിനാണ് 2020-ല്‍ മുഹമ്മദ് അമീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Story Highlights: earths problems will be solved if cow slaughter stopped-gujarat court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here