Advertisement

രാഹുൽ ​ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാൻ യോ​ഗ്യൻ; ശിവസേന നേതാവ് സഞ്ജയ് റാവത്ത്

January 22, 2023
Google News 3 minutes Read

രാഹുലിനെ കുറിച്ച് തെറ്റായ ധാരണയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് സഞ്ജയ് റാവത്ത്. 2024ൽ ഒരു മൂന്നാം മുന്നണിയും വിജയിക്കില്ല, രാഹുൽ ​ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.(rahulgandhi will be indias next pm says shivsena leader sanjayraut)

ഭാരത് ജോഡോ യാത്ര അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ എല്ലാ മിഥ്യാധാരണകളും പൊളിച്ചെഴുതിയെന്നും കശ്മീരിലേക്ക് പ്രവേശിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി രാഹുൽ ​ഗാന്ധിക്കൊപ്പം 13 കി.മീ യാത്ര ചെയ്ത റാവത്ത് പറഞ്ഞു.താൻ പ്രധാനമന്ത്രിയാകാൻ തയ്യാറല്ലെന്ന് രാഹുൽ തന്നെ പറയാറുണ്ടെങ്കിലും ആളുകൾ അദ്ദേഹത്തെ ഉന്നത പദവിയിൽ കാണാൻ ആഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന് മറ്റ് മാർഗമൊന്നുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

3500 കി.മീ താണ്ടി എല്ലാവർക്കും കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ യാത്ര ചെയ്യാൻ പറ്റില്ല. അതിന് രാജ്യത്തോടുള്ള നിശ്ചയദാർഢ്യവും സ്നേഹവും ആവശ്യമാണ്. അദ്ദേഹം രാജ്യത്തോടുള്ള കരുതൽ പ്രകടിപ്പിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് അദ്ദേഹം വലിയ വെല്ലുവിളിയായിരിക്കും. രാഹുൽ വലിയ അത്ഭുതം സൃഷ്ടിക്കും. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കപ്പുറം, അദ്ദേഹം തന്റെ നേതൃഗുണങ്ങൾ കാണിക്കുമെന്നും സഞ്ജയ് റാവത്ത് ജമ്മു കശ്മീരിൽ പറഞ്ഞു.

ജമ്മു കശ്മീരിലേക്ക് താനെത്തിയതിന്റെ പ്രധാന ലക്ഷ്യം രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ തന്റെ നേതാവിന്റെ നിർദേശപ്രകാരം ചേരുക എന്നതായിരുന്നു. രാഹുൽ ​ഗാന്ധിക്കൊപ്പമുള്ള യാത്ര തനിക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. അതൊരു രാഷ്ട്രീയ യാത്രയല്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Story Highlights: rahulgandhi will be indias next pm says shivsena leader sanjayraut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here