Advertisement

പുത്തൻ കാർ പൂജ കഴിഞ്ഞ് ഇറക്കി; ഡ്രൈവർ ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റർ, ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി; 6 പേർക്ക് പരുക്ക്

January 22, 2023
Google News 3 minutes Read

തെലങ്കാനയിലെ വാറങ്കലിൽ പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്. അമിത വേഗത്തിൽ എത്തിയ കാർ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്ക് പറ്റിയവരിൽ ഒരു പെൺകുട്ടിയുമുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.(speeding car rams into crowd six seriously injured)

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

സംഭവത്തിൽ ആറ് പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റഫീഖ് എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഐപിസി 337 വകുപ്പ് പ്രകാരമാണ് ഡ്രൈവർ റഫീഖിവനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights: speeding car rams into crowd six seriously injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here