Advertisement

മഞ്ഞുമൂലം ശ്വാസതടസമോ?; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

January 23, 2023
Google News 3 minutes Read

ഡിസംബര്‍, ജനുവരി മാസങ്ങളിലെ പുലര്‍ച്ചെയും രാത്രിയും കേരളത്തിലും പല ഇടങ്ങളിലും മരംകോച്ചുന്ന തണുപ്പാണ്. മഞ്ഞുവീഴ്ചയുണ്ടാകുമ്പോള്‍ ശ്വാസമെടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ട് തോന്നാറുണ്ട്. ആസ്മ പോലുള്ള ബുദ്ധിമുട്ടുകള്‍ സ്ഥിരമായി വരുന്നവരാണെങ്കില്‍ അവര്‍ക്ക് ശ്വാസതടസം കൂടുതലുമായിരിക്കും. ശ്വാസതടസം നിങ്ങളെ വല്ലാതെ തളര്‍ത്തുന്നുവെങ്കില്‍ വൈകാതെ വൈദ്യസഹായം തേടണം. മഞ്ഞുകാലത്ത് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നു. ( Breathing problems in winter 5 Tips to help you breathe easier )

  1. മുഖം തുണിയോ മാസ്‌കോ ഉപയോഗിച്ച് നന്നായി മൂടുക

പുറത്തേക്കിറങ്ങുമ്പോള്‍ തുണി കൊണ്ട് മുഖം മൂടുന്നത് ഈര്‍പ്പം നിലനിര്‍ത്തുകയും മൂക്കിന് ചുറ്റുമുള്ള വായു ചൂടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

  1. പുറത്തുനിന്നുള്ള വര്‍ക്ക് ഔട്ട് കുറയ്ക്കാം

നിങ്ങള്‍ സ്ഥിരമായി ശ്വാസതടസം അനുഭവപ്പെടുന്ന ഒരാളാണെങ്കില്‍ മഞ്ഞുകാലത്ത് വെളുപ്പിന് പുറത്തിറങ്ങിയുള്ള ഓട്ടം, ജോഗിങ് പോലുള്ള കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യരുത്. ഇത് ശ്വാസതടസം വര്‍ധിപ്പിക്കും.

  1. വീട് നന്നായി വൃത്തിയാക്കുക

തണുപ്പുകാലത്ത് പൊടി കൂടി അടിച്ച് അലര്‍ജിയുണ്ടാകുന്നത് കാര്യങ്ങള്‍ വീണ്ടും ഗുരുതരമാക്കും. മുറികള്‍ വൃത്തിയായി സൂക്ഷിക്കുക. പൊടി തുടച്ച് വൃത്തിയാക്കുക.

  1. ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിക്കുന്നത് മ്യൂക്കസിന്റെ കട്ടി കുറയ്ക്കാന്‍ സഹായിക്കുകയും ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യും. ചെറുചൂട് വെള്ളം കുടിക്കുകയാണ് കൂടുതല്‍ നല്ലത്.

  1. വായിലൂടെ ഒരുപാട് ശ്വാസമെടുക്കേണ്ട

കഴിവതും മൂക്കിലൂടെ കൂടുതലായി ശ്വസിക്കുക. വായയേക്കാള്‍ മികച്ച ഹ്യുമിഡിഫൈയര്‍ മനുഷ്യരുടെ മൂക്കാണ്. മൂക്കിലൂടെ ശ്വാസം വിടുന്നത് നെഞ്ചും ശരീരവും വലിഞ്ഞ് മുറുകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കുന്നു.

Story Highlights: Breathing problems in winter 5 Tips to help you breathe easier 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here