തെറ്റായി നൽകിയ പണം നിറച്ച ബാഗ് മക്ഡൊണാൾഡിന് തിരികെ നൽകി ഉപഭോക്താവ്…

ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത സാധനങ്ങൾ തെറ്റായി ലഭിക്കുന്നത് സാധാരണയാണ്. അത്തരം നിരവധി വാർത്തകൾ ദിവസവും നമ്മൾ വായിക്കാറുമുണ്ട്. അങ്ങനെയൊരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഒരു ബാഗ് നിറയെ പണം ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? എത്ര പണക്കാരനായാലും ദരിദ്രനായാലും, അത് വേണ്ടെന്ന് പറയുമോ? എന്നാൽ അങ്ങനെ തനിക്ക് ലഭിച്ച പണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു യുവാവ്.
മക്ഡൊണാൾഡിൽ നിന്ന് മഫിൻസ് ഓർഡർ ചെയ്ത ഒരു ഉപഭോക്താവിന് ഭക്ഷണത്തിന് പകരം ഒരു ബാഗ് നിറയെ പണമാണ് ലഭിച്ചത്. ഇന്ത്യാനയിലെ മക്‌ഡൊണാൾഡ് സ്‌റ്റോറിലാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാർ അബദ്ധത്തിൽ ആയിരക്കണക്കിന് ഡോളറുകൾ അടങ്ങിയ ബാഗ് ജോസിയ വർഗാസ് എന്ന ഉപഭോക്താവിന് മാറി നൽകുകയായിരുന്നു. വർഗാസ് ഓർഡർ ചെയ്ത ഭക്ഷണം എടുക്കാൻ കടയിൽ പോയപ്പോഴാണ് ഇത് സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട വിഡിയോ യുവാവ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലിപ്പിൽ, മക്ഡൊണാൾഡിന്റെ ജീവനക്കാർ നൽകിയ ബാഗിൽ നിന്ന് ചെറിയ പ്ലാസ്റ്റിക് ബാഗുകൾ എടുക്കുന്നത് കാണാം. പിന്നീട് സംഭവിച്ചത് ഹൃദയസ്പര്ശിയായ കാര്യങ്ങളാണ്. തിരികെ മക്‌ഡൊണാൾഡിൽ എത്തി അദ്ദേഹം ജീവനക്കാരന് പണം തിരികെ നൽകി. ഉപഭോക്താവ് പണം തിരികെ നൽകിയപ്പോൾ നന്ദിയും ആശ്വാസവും നിറഞ്ഞ മക്‌ഡൊണാൾഡ്‌സിലെ ജീവനക്കാരുടെ പ്രതികരണം തീർച്ചയായും കാണേണ്ട ഒന്നാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here