Advertisement

തൃശൂരില്‍ ആയുധങ്ങളുമായി മോഷ്ടാക്കളുടെ വിളയാട്ടം; പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്

January 23, 2023
Google News 2 minutes Read
Accused in theft case arrested in attempted murder case

തൃശൂരില്‍ ആയുധങ്ങളുമായി മോഷ്ടാക്കളുടെ വിളയാട്ടം. ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയില്‍ ആണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘത്തില്‍ ഒരാളെ ഓടിച്ചിട്ട് പിടിച്ചു. ( police arrested thieves thrissur )

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ചെറുതുരുത്തി ബംഗ്ലാവ് പറമ്പ് പ്രദേശത്തെ നാട്ടുകാരാണ് സംശയാസ്പദമായ നിലയില്‍ മൂന്നാളെ പ്രദേശത്ത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ ഗുജറാത്ത് സ്വദേശിയെ പൊലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തി. ഇയാളില്‍ നിന്നും കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറുമടക്കം മാരകായുധങ്ങളും കണ്ടെടുത്തു. എന്നാല്‍ സംഘത്തിലെ മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ചെറുതുരുത്തി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഫക്രുദീന്റെ നേതൃത്വത്തില്‍ സിപിഒമാരായ സി.പി. ജിതേഷ്, ആര്‍. രജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Story Highlights: police arrested thieves thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here