കുർബാന വിഷയത്തിൽ വീണ്ടും തർക്കം; പള്ളി താഴിട്ട് പൂട്ടി ഇടവകാംഗങ്ങൾ

സിറോ മലബാർ സഭയിലെ കുർബാന വിഷയത്തിൽ വീണ്ടും തർക്കം തുടരുന്നു. സിറോ മലബാർ സഭ കുർബാന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏകീകൃത കുർബാന സാർവത്രികമാക്കണമെന്ന് സിനഡ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന അംഗീകരിക്കാനാവില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വിശ്വാസികൾ. അതിന്റെ ഭാഗമായാണ് അതിരൂപതക്ക് കീഴിലുള്ള കൂനമ്മാവ് കൊച്ചാൽ പള്ളി വികാരിയായ ഫാദർ സൈമൺ പുല്ലുപേട്ടയെ തടഞ്ഞത്. ഇതേതുടർന്ന് വിശ്വാസികളിൽ ഒരു വിഭാഗം പള്ളി താഴിട്ട് പൂട്ടി. സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയുമായി മുന്നോട്ട് പോയാൽ കർശനമായ പ്രതിഷേധം ഉണ്ടാകുമെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Syro malabar sabha controversy again on Angamaly
Read Also: ‘ജനാഭിമുഖ കുര്‍ബാന തുടരും’; സിനഡ് തീരുമാനം ലംഘിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി
സിറോ മലബാർ സഭക്ക് കീഴിലുള്ള മറ്റ് രൂപതകളിൽ ഏകീകൃത കുർബാന അവതരിപ്പിച്ചെങ്കിലും കനത്ത പ്രതിഷേധം മൂലം എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രം നടപ്പാക്കാൻ സാധിച്ചിട്ടില്ല. നടപ്പാക്കാൻ ശ്രമിച്ച സമയത്ത് കടുത്ത പ്രതിഷേധം ഇവിടെ ഉയർന്നിരുന്നു. ഏകീകൃത കുർബാന അംഗീകരിക്കുന്നവർക്കും എതിർക്കുന്നവരും തമ്മിലുള്ള തർക്കം പലപ്പോഴും സംഘർഷമായി മാറിയിട്ടുണ്ട്. ഏകീകൃത കുർബാന വിഷയത്തിൽ സഭ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാം എല്ലാവരും ബാധ്യസ്ഥരാണെന്ന് ഈ ജനുവരിയിൽ സിറോ മെമ്പർ സഭയുടെ സിനഡ് വ്യക്തമാക്കിയിരുന്നു.
Story Highlights: Syro malabar sabha controversy again on Angamaly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here