സർവകലാശാലയുടെ എതിർപ്പ് വകവയ്ക്കുന്നില്ല; ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ

സർവകലാശാലയുടെ എതിർപ്പ് അവഗണിച്ച് വിവാദ ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ. പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ഭയം കൊണ്ടാണ് വിലക്കെന്നും ജെഎൻയു എസ്എഫ്‌ഐ വ്യക്തമാക്കി.ഡോക്യുമെൻററി പ്രദർശനത്തിന് പിന്നിൽ രാജ്യവിരുദ്ധ നിലപാട് ഉള്ളവരാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശിച്ചു. ( jnu to telecast bbc documentary on gujarat riots )
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനുമായി മുന്നോട്ടു നിലപാടിൽ തന്നെയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ .സർവകലാശാലയുടെ എതിർപ്പ് അവഗണിച്ച് വിദ്യാർഥി യൂണിയൻ ഓഫീസിൽ രാത്രി 9 ക്ക് ആകും പ്രദർശനം.ഡോക്യുമെൻററി വിലക്കിനെതിരെയുള്ള ശബ്ദമാണ് ജെ എൻ യുവിൽ ഉയരുന്നതെന്ന് എസ്എഫ്‌ഐ നേതാക്കൾ
എസ്എഫ്‌ഐയെ കൂടാതെ , ഡിഎസ്എഫ് , ഐസ എഐഎസ്എഫ് സംഘടനകൾ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ പുറമേ മറ്റ് സംഘടനകളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡത തകർക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ എബിവിപി പരാതി നൽകിയിട്ടുണ്ട്.
Story Highlights: jnu to telecast bbc documentary on gujarat riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here