Advertisement

74 -ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കൊനൊരുങ്ങി രാജ്യം; എല്ലാ പ്രധാന നഗരങ്ങളിലും അതീവ സുരക്ഷ

January 25, 2023
2 minutes Read
74th Republic Day india Extreme security

74 -ാം റിപ്പബ്ലിക്ക് ദിനം ആഘോഷിയ്ക്കാനായി ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് റിപ്പബ്ലിക്ക് ദിനം മുന്നിർത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇതിനകം സുരക്ഷാ കർശനമാക്കിയിട്ടുണ്ട്. ( 74th Republic Day india Extreme security ).

പരമാധികാര റിപ്പബ്ലിക്ക് ആകാൻ തിരുമാനിച്ചതിന്റെ 74 ആം വാർഷികമാണ് നാളെ രാജ്യം ആഘോഷിയ്ക്കുന്നത്. ദേശവ്യാപകമായി ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിൽ പുരോഗമിയ്ക്കുകയാണ്. രാജ്പഥിന്റെ മുഖം മിനുക്കിയെത്തിയ കർത്യവ്യപഥിലാണ് ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുക. സൈനിക, അർദ്ധ സൈനിക, പൊലീസ് വിഭാഗങ്ങൾക്ക് പുറമേ എൻ.സി.സി സ്കൗട്ട്സ്, വിവിധ സംസ്ഥാനങ്ങളുടെ പ്ലോട്ടുകൾ അടക്കമുള്ളവ റിപ്പബ്ലിക്ക് ദിനഘോഷത്തിന് മാറ്റ് കൂട്ടും.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഈജിപ്ത് പ്രസിഡന്റ് അൽ ഫത്താ അൽ സിസി ആണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി. റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾ അടക്കം ഇതിനകം കനത്ത സുരക്ഷ യിലാണ്. ഡൽഹിയിൽ ത്രി ലെയർ പ്രോട്ടക്ഷനാണ് ഒരുക്കിയിട്ടുണ്ട്. 6500 അധികം പൊലീസുകാരെ സുരക്ഷാ മേൽ നോട്ടങ്ങൾക്കായ് ഡൽഹിയിൽ വിന്യസിച്ചിച്ചു.

നിരന്തരമായി ഡ്രോൺ സാന്നിധ്യം ഉണ്ടായ പാക് – പഞ്ചാബ് അതിർത്തിയിലും, കശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാ ൻഡ് കേന്ദ്രീകരിച്ചും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Story Highlights: 74th Republic Day india Extreme security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top