Advertisement

ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ‘ക്വയറ്റ് മോഡ്’ ഫീച്ചർ

January 25, 2023
Google News 2 minutes Read

ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ഏറ്റവും പുതിയ സംവിധാനമാണ് ‘ക്വയറ്റ് മോഡ്’. സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ തോന്നുന്നവർക്കും വളരെയധികം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണിത്. സൈറ്റിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ക്വയറ്റ് മോഡ്.

ക്വയറ്റ് മോഡ് ഓൺ ആക്കിയാൽ ആക്ടിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവ് ആകും. ആരെങ്കിലും മെസ്സേജ് അയച്ചാലും ക്വയറ്റ് മോഡിലാണെന്ന് അവർക്ക് ഓട്ടമാറ്റിക്ക് ആയി റിപ്ലൈ അയയ്ക്കാനും സംവിധാനത്തിലൂടെ സാധിക്കും. മാത്രവുമല്ല ക്വയറ്റ് മോഡ് ഓൺ ആക്കിയാലും അത്രയും നാൾ അക്കൗണ്ടിലെന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. അത്രയും നാൾ സംഭവിച്ച ആക്ടിവിറ്റികളുടെയെല്ലാം സംഗ്രഹം ഇൻസ്റ്റഗ്രാം ക്വിക്ക് നോട്ടിഫിക്കേഷനുകളായി അയയ്ക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുന്നത്.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

എല്ലാ രാജ്യങ്ങളിലും അധികം വൈകാതെ ഈ ഫീച്ചർ ലഭ്യമാകും. പ്രധാനമായും കൗമാരക്കാരെ ഉദ്ദേശിച്ചാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നും കുട്ടികൾ രാത്രി വൈകിയും ഇൻസ്റ്റഗ്രാമിലിരിക്കുന്നത് തടയാൻ ഫീച്ചറിനാവുമെന്നാണ് കരുതുന്നതെന്നും മെറ്റ പ്രസ്താവനയിൽ അറിയിച്ചു.

Story Highlights: instagram users can now pause notifications by enabling quiet mode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here