Advertisement
kabsa movie

കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

January 25, 2023
1 minute Read
Two died in a train accident Kallayi
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്. മറ്റെയാൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രാവിലെ 8.30 ഓടെ റെയിൽവെ ട്രാക്കിൽ ഇരിക്കുമ്പോൾ ട്രെയിൻ ഇവരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റയാൾ കോഴിക്കോട് മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പന്നിയങ്കര പൊലീസും ഫോറൻസിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഒരാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും ട്രാക്കിന് അടുത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

Story Highlights: Two died in a train accident Kallayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement