ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഭരണത്തിന്റെ 51-ാം വാര്‍ഷികം: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ വിപുലമായ ആഘോഷം

ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജയുടെ ഭരണാധികാരം ഏറ്റെടുത്തതിന്റെ 51-ാം വാര്‍ഷിക ദിനാഘോഷം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഗേള്‍സ്-ബോയ്സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷ പരിപാടികള്‍ നടന്നത്. (51st Anniversary of Sheikh Sultan Bin Mohammed Al Qasimi Reign)
അഞ്ച് പതിറ്റാണ്ടു പിന്നിട്ട ഭരണ സാരഥ്യം വഹിക്കുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള തദ്ദേശീയരും വിദേശികളുമായ ജനങ്ങളുടെ ഉന്നതിക്കും സുരക്ഷക്കും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്ന ഭരണാധികാരിയാണെന്നും അദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ നടത്തിയ മുന്നേറ്റമാണ് ഷാര്‍ജയെ യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റിയതെന്നും ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗ്രൂപ്പ് സി.ഇ.ഓ. കെ.ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഡോ.പ്രമോദ് മഹാജന്‍,മുഹമ്മദ് അമീന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.നസീര്‍ സ്വാഗതവും ജോയിന്റ്് ട്രഷറര്‍ ബാബു വര്‍ഗീസ് നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു,കെ.ടി.നായര്‍,അബ്ദുമനാഫ്,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണലത തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വിവിധ കലാ പരിപാടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
Story Highlights: 51st Anniversary of Sheikh Sultan Bin Mohammed Al Qasimi Reign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here