Advertisement

ഉത്ഖനനത്തിനിടെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു

January 26, 2023
Google News 1 minute Read

ഉത്തർ പ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു. ഉത്ഖനനത്തിനിടെ തുടർന്നായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

കെട്ടിടാവശിഷ്ടങ്ങളിൽ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാർ, പെണ്മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രുസാലി മരണപ്പെട്ടു.

Story Highlights: Girl Killed Houses Collapse Agra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here