രാജി വെച്ചതിന് ശേഷവും ശമ്പളം കൃത്യം; മുഴുവൻ തുകയും തിരിച്ചേൽപ്പിച്ച് അധ്യാപകൻ
January 26, 2023
0 minutes Read

വിചിത്രവും അത്ഭുതമായും തോന്നിയേക്കാവുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെചതിന് ശേഷവും കൃത്യമായി ലഭിക്കുന്ന ശമ്പളം തിരികെ നല്‍കി സ്കൂള്‍ അദ്ധ്യാപകന്‍. ഇസ്‌ലാമിക അധ്യാപകനായ ഗനേം അൽ ഹുസൈനിയ്ക്കാണ് അബദ്ധത്തിൽ പണം ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ തനിക്ക് ലഭിച്ചുകൊണ്ടിരുന്ന തുക തിരികെ നൽകി മാതൃകയായിരിയ്ക്കുകയാണ് അധ്യാപകൻ.
കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ ജോലിയില്‍ നിന്ന് രാജിവെച്ചെങ്കിലും തുടര്‍ന്നുള്ള മാസങ്ങളിലും അക്കൌണ്ടിലേക്ക് ശമ്പളം വരികയായിരുന്നു. മുന്‍ മാസങ്ങളില്‍ ലഭിച്ച 2447 ദിനറാണ് ഗനേം അൽ ഹുസൈനി വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരികെ നല്‍കിയത്.
Story Highlights:This man’s 94-yr-old grandmother kept a record of all the books she read since age 14
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement