റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

ദുബായ് റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുമങ്ങാട് അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടിൽ നൗഷാദിന്റെയും ഷൈലയുടെയും മകൻ മുഹമ്മദ് ഫൈസൽ (21) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു.
Read Also: കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
പാലോട് ഇലവുപാലം സ്വദേശി നിഷാദും കോഴിക്കോട് സ്വദേശിയുമാണ് ഗുരുതരമായ പരിക്കുകളോടെ റാസൽഖൈമ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മുഹമ്മദിന്റെ സഹോദരി: ഫർഹാന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Story Highlights: Malayali youth died in a car accident Ras Al Khaimah
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!