ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു
January 26, 2023
2 minutes Read
ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ മറ്റൊരു ഹോട്ടൽ കൂടി പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. ( paravur hotel millipede found in food )
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്തും ഹോട്ടലിൽ നല്ല തിരക്കായിരുന്നു. കുടുംബം പരാതി പറഞ്ഞതിനെ തുടർന്ന് ഹോട്ടലടച്ചു.
പിന്നീട് നഗരസഭ ജെഎച്ച്‌ഐ ധന്യയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗമെത്തി ഹോട്ടലിൽ പരിശോധന നടത്തി. അടുക്കളയും മറ്റും വൃത്തിഹീനമെന്ന് കണ്ടെത്തി അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു.
Story Highlights: paravur hotel millipede found in food
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement