Advertisement

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി ചിത്രം

January 26, 2023
3 minutes Read

തമിഴ് നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്.

‘കാതല്‍’ എന്ന മലയാള ചിത്രമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

Read Also: പത്താൻ സിനിമ വിവാദത്തിൽ കലാകാരനെന്ന നിലയിൽ വലിയ ദു:ഖമുണ്ട്; പൃഥ്വിരാജ്

Story Highlights: Prithviraj And Supriya Menon Meet Suriya, Jyothika

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement