ഹൃദയാഘാതം; മധ്യപ്രദേശിൽ 16 കാരി ക്ലാസ് മുറിയിൽ മരിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ 16 കാരി ഹൃദയാഘാതത്തെ തുടർന്ന് സ്കൂളിൽ മരിച്ചു. 11-ാം ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് മരിച്ചത്. ഉഷാ നഗറിലെ സ്കൂളിൽ വച്ച് ബോധരഹിതയായ വൃന്ദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തണുപ്പേറിയ കാലാവസ്ഥയായിരിക്കെ റിപ്പബ്ലിക് ദിന പരിപാടിയുടെ റിഹേഴ്‌സൽ ചെയ്യാൻ സ്‌കൂളിൽ എത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടെ വൃന്ദ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുടുംബം പെൺകുട്ടിയുടെ കണ്ണുകൾ ദാനം ചെയ്തതായി ഇൻഡോർ സൊസൈറ്റി ഫോർ ഓർഗൻ ഡൊണേഷനുമായി ബന്ധപ്പെട്ട മുസ്‌കാൻ ഗ്രൂപ്പിന്റെ സന്നദ്ധപ്രവർത്തകനായ ജീതു ബഗാനി പറഞ്ഞു.
Story Highlights: 16-Year-Old Girl Dies Of Cardiac Arrest In School In Indore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here