Advertisement

നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

January 27, 2023
Google News 2 minutes Read

2023 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. വെള്ളിയാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ടോമി പോളിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.

സെർബിയൻ താരത്തിൻ്റെ പത്താം ഫൈനലാണിത്. 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന സെമിയിൽ 7-5, 6-1, 6-2 എന്ന സ്കോറിനാണ് ജോക്കോവിച്ച് ടോമി പോളിനെ പരാജയപ്പെടുത്തിയത്. സെമിയിൽ 8 മത്സരങ്ങൾ മാത്രം തോറ്റ നൊവാക്, തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിഫൈനൽ കളിക്കുന്ന ടോമി പോളിന് തിരിച്ചുവരവിനുള്ള ഒരു അവസരവും നൽകിയില്ല.

മെൽബൺ പാർക്കിൽ പത്താം ചാമ്പ്യൻഷിപ്പും 22-ാം ഗ്രാൻഡ്സ്ലാം കിരീടവുമാണ് നൊവാക് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. അതേസമയം ആദ്യമായി ഗ്രാൻഡ്സ്ലാം കിരീടം നേടാനാണ് സിറ്റ്സിപാസിന്റെ ആഗ്രഹം. ഞായറാഴ്ചയാണ് (ജനുവരി 29) ഫൈനൽ മത്സരം.

Story Highlights: Rampant Novak Djokovic Surges Into 10th Australian Open Final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here