‘നമ്മുടെ ആളുകളെ ഒറ്റുകൊടുക്കാനില്ല’; ബിജെപിയുമായുള്ള ചര്‍ച്ചകളും അടഞ്ഞു; ത്രിപുരയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തിപ്ര മോത്ത

കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസത്തിനുശേഷം ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി തിപ്ര മോത്ത. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തിപ്ര മോത്ത പ്രഖ്യാപിച്ചു. ബിജെപിയുമായോ ഇടത് പാര്‍ട്ടികളുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിനില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മ്മ പറഞ്ഞു. (No alliance TIPRA Motha chief Pradyot Deb Barma ahead of Tripura polls)
ആഭ്യന്തര മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തിപ്ര മോത്തയും ബിജെപിയുമായുള്ള സഖ്യത്തിന്റെ സാധ്യതകള്‍ അടഞ്ഞത്. ഇന്നുതന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും തിപ്ര മോത്ത അറിയിച്ചു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സഖ്യത്തിന് എന്റെ മനസ് സമ്മതിക്കുന്നില്ല. ന്യൂഡല്‍ഹിയുടെ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ നമ്മള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. പക്ഷേ നമ്മള്‍ എന്തായാലും അവസാനം വരെ പോരാടും. നമ്മുടെ ആളുകളേയും ലക്ഷ്യത്തേയും ഒറ്റിക്കൊടുക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. പ്രദ്യോത് മാണിക്യ ദേബ്ബര്‍മ്മ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Story Highlights: No alliance TIPRA Motha chief Pradyot Deb Barma ahead of Tripura polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here