Advertisement

എഴുതിയ കറൻസി നോട്ടുകൾ അസാധുവാണോ ? [ 24 Fact Check ]

January 28, 2023
Google News 2 minutes Read
writing over indian currency

കറൻസി നോട്ടുകളിൽ പേനയോ പെൻസിലോ ഉപയോഗിച്ചുള്ള എഴുത്ത് ഉണ്ടായാൽ ആ നോട്ട് അസാധുവാകുമെന്ന് ഒരു പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ച്, നവമാധ്യമങ്ങളിലൂടെയെല്ലാം ഈ സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്. ( writing over indian currency )

Read Also: ചൂടുവെള്ളത്തിൽ പൈനാപ്പിൾ ഇട്ട് കുടിച്ചാൽ ക്യാൻസർ മാറുമെന്ന് വ്യാജ പ്രചാരണം

ഈ പ്രചാരണം തെറ്റാണെന്നതാണ് യാഥാർത്ഥ്യം. പേന കൊണ്ടോ പെൻസിൽ കൊണ്ടോ എഴുതിയ നോട്ടുകൾ അസാധുവാകില്ല. എന്നാൽ ക്ലീൻ നോട്ട് പോളിസി പ്രകാരം കറൻസിയിൽ എഴുതാൻ പാടില്ല. അവയുടെ കാലാവധി കുറയ്ക്കുന്നതിന് ഇത് കാരണമാകും. കറൻസികൾ വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

Story Highlights: writing over indian currency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here