സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരുക്ക്. സൗദിയിലെ അല്‍കോബാറില്‍ നിന്നും ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്.
റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡില്‍ അല്‍ഖാസറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവര്‍ തൊട്ടടുത്തുള്ള അല്‍ഖാസറ ജനറല്‍ ആശുപത്രിയിലാണുള്ളത്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ സഹായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read Also: രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎഇ
Story Highlights: 6 of malayali family injured in a car accident saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here