ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനസർവീസുകൾ തടസ്സപ്പെട്ടു

ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തുടങ്ങി സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിന് ഇന്നും യാത്ര തുടങ്ങാൻ സാധിച്ചില്ല. 170 ലധികം യാത്രക്കാരുമായി ഇന്നലെ രാത്രി 11.45ന് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 998 വിമാനമാണ് സാങ്കേതിക തകരാറുകൾ മൂലം ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്. ഇതിനിടയിൽ മറ്റൊരു വിമാനം കൂടി റദ്ധാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. രണ്ട് മണിയോടെ സർവീസ് പുനരാംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. Air India flights from Sharjah to Kozhikode Interrupted
Read Also: സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
റസിഡന്റ് വിസകൾ ഉള്ളവരോട് താമസ സ്ഥലത്തേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിസിറ്റിംഗ് വിസ ഉള്ളവരും വിസ കാലാവധി കഴിഞ്ഞവരും യാത്രക്കാർക്കിടയിൽ ഉണ്ട്. ഇവരുടെ യാത്ര പ്രതിസന്ധിയിലാണ്. ഇവരെ താൽക്കാലികമായി മറ്റൊരു താമസ സ്ഥലത്തേക്ക് മാറ്റിയതായും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കരിക്കാനുള്ള നടപടികൾ ഊർജിതമായി തന്നെ നടക്കുന്നുണ്ട്. ഇന്നലെ രാത്രി പുറപ്പെടേണ്ട മറ്റൊരു വിമാനം റദ്ധാക്കിയതായി രാവിലെ യാത്രക്കാരോട് എയർ ഇന്ത്യ അറിയിക്കുകയുണ്ടായി. യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇരു വിമാനങ്ങളിലുമായി യാത്ര ചെയ്യേണ്ടിയിരുന്ന 300 ഓളം യാത്രക്കാരാണ് ദുരിതത്തിലായത്.
Story Highlights: Air India flights from Sharjah to Kozhikode Interrupted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here