കോവളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം
January 29, 2023
1 minute Read
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം പാലാ ടൗണിൽ
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു.
Story Highlights: Bike accident in Kovalam woman died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement