തെളിവില്ല; ലഹരിക്കടത്ത് കേസിൽ സി.പി.ഐ. എം നേതാവ് എ ഷാനവാസിന് ക്ലീൻ ചിറ്റ്

ലഹരിക്കടത്ത് കേസിൽ സിപിഐഎം നേതാവ് എ ഷാനവാസിന് ക്ളീൻചിറ്റ്. ഷാനവാസിന് ഇടപാടിൽ ബന്ധമുള്ളതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനം വാടകയ്ക്ക് എടുത്ത ജയനും പ്രതിയല്ല.സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നായിരുന്നു സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഷാനവാസിന് ലഹരി ക്രിമിനൽ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതെല്ലാം തള്ളുന്നതാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.
ഈ മാസം ആദ്യമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്‍റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്.
Read Also: ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം
Story Highlights: CPI(M) Leader A Shanavas In Drug Trafficking Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here