Advertisement

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യക്കാരനായതിൽ അഭിമാനം; പ്രധാനമന്ത്രി

January 29, 2023
Google News 3 minutes Read

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരനായതിൽ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. 2023-ലെ ആദ്യ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ഇന്ത്യയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 97-ാം പതിപ്പാണ് ഇന്ന് സംപ്രേക്ഷണം ചെയ്‌തത്‌.(narendramodi on man ki baath 2023)

വൈദ്യശാസ്ത്രത്തിന്റെ കാലഘട്ടത്തിൽ, യോഗയും ആയുർവേദവും ഇപ്പോൾ ആധുനിക യുഗത്തിന്റെ പരീക്ഷണങ്ങൾക്കും ഒപ്പം നിൽക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആയുർവേദം നമ്മുടെ ജീവിതത്തിൽ എങ്ങനെ ഉൾപ്പെടുത്തണമെന്ന് മോദി പറഞ്ഞു.

ടാറ്റ മെമ്മോറിയൽ സെന്റർ ഗവേഷണത്തെ ഉദ്ധരിച്ച്, സ്ഥിരമായ യോഗാഭ്യാസം രോഗികളിൽ രോഗം ആവർത്തിക്കുന്നത് 15% കുറയ്ക്കുമെന്ന് കണ്ടെത്തി. ഈ വർഷം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഉത്തരവാദിത്തവും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയം ഉപയോഗിച്ചുകൊണ്ട്, ഈ സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

2022 ഡിസംബറിലെ മൻ കി ബാത്തിന്റെ അവസാന പതിപ്പിൽ, പ്രധാനമന്ത്രി വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജി-20 അദ്ധ്യക്ഷ സ്ഥാനം മുതൽ ഗംഗ നദി വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വരെ അദ്ദേഹം പറഞ്ഞു. 2023-ൽ ജി20-യെ ഒരു ബഹുജന പ്രസ്ഥാനമാക്കാൻ മോദി രാജ്യത്തുടനീളമുള്ള ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഏപ്രിൽ മാസത്തിലാണ് നടക്കുക.

Story Highlights: narendramodi on man ki baath 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here