നിർമ്മാണത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
January 29, 2023
1 minute Read
നിർമ്മാണത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം മതിനൂർ ശ്രീറാം ഭവനത്തിൽ ഗിരീഷാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പെരിനാട് ചെറുമൂട് ഭാഗത്ത് വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഗിരീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
Read Also: ജാര്‍ഖണ്ഡില്‍ നഴ്‌സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു
ഉടൻ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ചന്ദ്രൻ. അമ്മ: ആനന്ദവല്ലി. ഭാര്യ: സുനിത. മക്കൾ: ശ്രീറാം, ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നത്തും.
Story Highlights: young construction worker died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement