‘ഇത് നിങ്ങൾ ചെയ്തത് നിങ്ങളുടെ 67-ാം വയസിൽ, അമ്മയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ : മഞ്ജു വാര്യർ

സിനിമാ താരം മഞ്ജു വാര്യറുടെ അമ്മ ഗിരിജാ മാധവൻ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു. മഞ്ജു വാര്യറാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ( manju warrier instagram post about mother )
‘അമ്മ, വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നതിന് നന്ദി. ഇത് നിങ്ങളുടെ 67-ാം വയസിലാണ് ചെയ്തിരിക്കുന്നത്. എനിക്കും എന്നെ പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു’- മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
മഞ്ജു വിദ്യാർത്ഥിനിയായിരുന്ന കാലത്ത് തന്നെ ഗിരിജ മഞ്ജുവിനൊപ്പം പാട്ട് പഠിക്കാൻ ശ്രമിച്ചിരുന്നതാണ്. നൃത്തം അഭ്യസിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും അത് നടന്നില്ല. പിന്നീട് കുട്ടികളെല്ലാം വലുതായ ശേഷം ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ഇഷ്ടമുള്ളത് ചെയ്യാൻ മക്കളായ മഞ്ജു വാര്യറും മധു വാര്യറും തന്നെയാണ് ഗിരിജയോട് പറയുന്നത്. ഇതിന് പിന്നാലെ ഗിരിജ വീണ്ടും നൃത്തം അഭ്യസിച്ച് തുടങ്ങി. അങ്ങനെയാണ് മോഹിനിയാട്ടം പഠിക്കുന്നത്.
Story Highlights: manju warrier instagram post about mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here