Advertisement

വെടിയേറ്റ് കൊല്ലപ്പെട്ട ഒഡീഷ ആരോഗ്യമന്ത്രിയുടെ മൃതദേഹം സംസ്കരിച്ചു

January 30, 2023
Google News 1 minute Read

ഒഡീഷയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോർ ദാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ സംസ്കരിച്ചു. ജന്മനാടായ ജാർസുഗുദയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി നവീൻ പട്നായിക്, ഗവർണർ, മന്ത്രിമാർ എന്നിവർ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ പിടികൂടിയ എഎസ്ഐ ഗോപാൽദാസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസിൻ്റെ വെടിയേറ്റാണ് മന്ത്രി മരിച്ചത്. വെടിയേറ്റ മന്ത്രിയെ വെൻ്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. സർവീസ് റിവോൾവറിൽ നിന്നാണ് ഗോപാൽ ദാസ് വെടിയുതിർത്തത്. മന്ത്രിയുടെ അംഗരക്ഷകരിൽ പെട്ട മറ്റൊരാൾക്കും വെടിയേറ്റു.

Story Highlights: naba kishore das cremation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here