Advertisement

സുഹൃത്തുക്കൾക്കൊപ്പം കണ്ടെയ്നറിൽ ഒളിച്ചുകളി; പതിനഞ്ചുകാരന്‍ എത്തപ്പെട്ടത് മലേഷ്യയിൽ

January 30, 2023
Google News 3 minutes Read

ഒളിച്ചുകളിക്കുകന്നതിനിടെ കണ്ടെയ്നറിൽ കുടുങ്ങിയ കൗമാരക്കാരൻ എത്തപ്പെട്ടത് മലേഷ്യയിൽ. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിമിനാണ് കളി കാര്യമായി ഭവിച്ചത്. ഒളിച്ച് കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കുടുങ്ങിയ ഫാഹിം ബംഗ്ലാദേശില്‍നിന്ന് മലേഷ്യയില്‍ എത്തിപ്പെടുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കണ്ടയ്നറിലിരുന്ന് മറ്റൊരു രാജ്യത്തെത്തിയത്.(playing hide and seek in shipping container bengladeshi boy reached malaysia)

കണ്ടെയ്‌നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കുട്ടി കണ്ടയ്‌നറിലിരുന്നത് എന്നതാണ് അത്ഭുതം. കണ്ടെയ്‌നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

അവശനായി തളർന്ന ഒരു ബാലനെ കണ്ടെയ്നറിൻ്റെ ഉള്ളിൽ നിന്നും കണ്ടെത്തിയതായി മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാർഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Story Highlights: playing hide and seek in shipping container bengladeshi boy reached malaysia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here